ഗ്രൂപ്പുകള്‍ക്ക് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി ഫേസ്ബുക്ക് | Oneindia Malayalam

2018-06-21 71


new feature in facebook
ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിന് മാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് പ്രതിമാസം 250 മുതല്‍ 2000 രൂപ വരെ മാസവരിസംഖ്യ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്റ്റിങിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ലഭിച്ചിരിക്കുന്നത് ഏതാനും ചില പേരന്റിങ്, കുക്കിങ്, ഹോം ക്ലീനിങ് ഗ്രൂപ്പുകള്‍ക്കാണെന്ന് ദ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
#Facebook